Skam എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട ഒരു ടീനേജ് ടീവി സീരീസ് ആണിത്. ഞാൻ ആദ്യമായി കണ്ട നോർവെജിയൻ സീരീസ് ആണ്. ഒരു ലേഡി സംവിധായകയുടെ കൈയൊപ്പ് പതിഞ്ഞ റൊമാൻറിക് ഡ്രാമ ആണിത് ..
5 മെയിൻ പെൺകുട്ടികളുടെ ലൈഫിലൂടെ കടന്നുപോകുന്ന ഈ സീരിയൽ ഓരോ സീസൺ കഴിയുംതോറും അഡിക്ഷൻ ലെവൽ കൂടി വരുന്നു.... ഒരുപ്പാട് അവാർഡ് തൂത്തുവാരിയ ഈ സീരീസ് എല്ലാ ടീൻസിനും ഒരുപോലെ പ്രിയപ്പെട്ടതാണ്. ഓസ്ലോയിലെ ഹാർട്ട്വിഗ് നിസ്സെൻസ് അപ്പർ സെക്കൻഡറി സ്കൂളിലെയും ,കഥാപാത്രങ്ങളുടെ പ്രശനങ്ങൾ ,അപവാദങ്ങൾ ,അവരുടെ പ്രൈവറ്റ് ലൈഫ് എന്നിവയെ ക്കുറിച്ചും ഓരോ സീസണിലും വ്യത്യസ്ഥ കാഴ്ചപ്പാടിൽ അവതരിപ്പിക്കുന്നു.... ഓരോ കഥാപാത്രങ്ങളും മനസിൽ നിന്നും മായാതെ പോകുന്ന സീരീസ് ആണിത്.
എൻ്റെ റേറ്റിംഗ് :10/ 10skam സീരീസ് കാണുവാൻskam englishsubbed എന്ന ലിങ്കിൽ സന്ദർശിക്കുക .(ഇംഗ്ലീഷ് ഹാർഡ് സബ്ബ്ഡ്)
Comments
Post a Comment