കഥ നടക്കുന്നത് ഇന്നത്തെ പാരീസിൽ ആണ് .....ഒരു മാനസികരോഗിയായ ഒരു കൊലയാളി അരുംകൊല്ലകൾ ചെയ്യുന്നു . കേസ് അന്വേഷിക്കുന്ന പോലീസിന് ഈ കൊലപാതകങ്ങൾ എല്ലാം തന്നെ 20 വർഷങ്ങൾക്ക് മുൻപ് രാജ്യത്തെ വിറപ്പിച്ച ഭീകരനായ ഒരു പ്രശസ്ത സീരിയൽ കൊലയാളിയായ "ദ മാൻഡിസ്" എന്നറിയപ്പെടുന്ന ജീൻ ഡീബറിൻ്റെ കൊലപാതകങ്ങളുടെ ഒരു copycat ആണെന്ന് മനസിലാക്കുന്നു. പക്ഷേ ജീൻ ഡീബർ വർഷങ്ങളായി ജയിലിൽ ഏകാന്ത തടവിൽ കഴിയുകയാണ് ...ഈ പുതിയ കൊലയാളിയെ പിടികൂടാൻ പോലീസ് ജീൻ ഡീബരിന്റെ സഹായം തേടുന്നു . പോലീസുമായി സഹകരിക്കുന്നതിന് ഒരു നിബന്ധന മുമ്പോട്ടുവയ്ക്കുന്നു . തൻ്റെ മകനായ ഡാമിയൻ കാറോട്ട് പോലീസുമായി സഹകരിച്ചു പ്രവർത്തിക്കണം എന്ന് ആവശ്യപ്പെടുന്നു.....അരും കൊലകൾ പാരീസിൽ ആവർത്തിക്കപെടുമ്പോൾ മകൻ അമ്മയുമായി അനേഷിക്കാൻ നിർബന്ധിതൻ ആകുന്നു.
ആരാണ് കൊലയാളി ????
വെറും 6 എപ്പിസോഡുകൾ ഉള്ള സീസൺ നല്ല ഒരു കുറ്റന്വേഷണ കഥയുമായി മുമ്പോട്ടുവന്നു....അമ്മയും മകനും തമ്മില്ലുള്ള ബന്ധം ,'അമ്മ കൊലപാതകി ആകാനുള്ള കാര്യങ്ങൾ എല്ലാം പറഞ്ഞു പോകുന്നു ..
കണ്ടിരിക്കാൻ ഉള്ള നല്ല ഒരു ജേർണൽ ആണിത് .
എൻ്റെ റേറ്റിംഗ് :8.5/ 10
ഫയൽ ടെലിഗ്രാം ഗ്രൂപ്പിൽ ലഭ്യമാണ്
We will help you in business formation in Dubai, UAE. We have highly professional people and hands-on experience in the company set up in Dubai. pbsolutions.ae
ReplyDelete